Advertisment

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് എന്നിവക്ക് ഇനി മുതൽ ചെലവേറും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ജനപ്രിയ സാമൂഹ്യമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ് തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി . ഇവയെ ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി, ശുപാര്‍ശകള്‍ സ്വരൂപിക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ചു സര്‍ക്കാരിനു സമര്‍പ്പിക്കാനാണു നീക്കം.

ടെലികോം സേവനദാതാക്കള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന വാദവുമായി മൊബൈല്‍ സേവനദാതാക്കളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിയിട്ടുണ്ട്. മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ വലിയ ലൈസന്‍സ് നിരക്കും നികുതിയും നല്‍കുമ്പോള്‍ ഒടിടി രംഗത്തുള്ളവര്‍ക്ക് ഇതൊന്നും ഈടാക്കുന്നില്ല. ഡേറ്റ നിരക്കു കുറഞ്ഞതോടെ ഒടിടി കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കുന്നതായും ഇവര്‍ പറയുന്നു.

Advertisment