Advertisment

ഫേസ്ബുക്ക് ജനാധിപത്യത്തിന് വെല്ലുവിളിയാകുമോ? വെല്ലുവിളിയാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍

author-image
admin
Updated On
New Update

ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്ന് ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍.

ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകുമെന്ന് റോബര്‍ട്ട് ഹന്നഗന്‍ ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisment

publive-image

ആശയവിനിമയത്തിന് മാത്രമുള്ള വെബ്സൈറ്റ് മാത്രമല്ല. ലോകത്തെ ഏറ്റവും വലിയ പരസ്യപലകയാണ്. ശതകോടികളാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വഴി അവര്‍ക്ക് ലഭിക്കുന്നത്.

നിങ്ങളുടെ വ്യക്തിപരമായ വിവരം ശേഖരിച്ച് അതിനെ വിറ്റ് കാശാക്കുകയാണ് അവര്‍ ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ലാഭകരമായി ഉപയോഗിക്കാനാണ് ഫേസ്ബുക്കിന് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയത്.

ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഫേസ്ബുക്ക് കൈമാറുന്നുവെന്ന ആരോപണം വിവാദമായിരുന്നു. ഇന്ത്യയില്‍ സംഘപരിവാറിന് ഫേസ്ബുക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

facebook
Advertisment