Advertisment

രാഷ്‌ട്രീയ പോസ്റ്റുകളും ചര്‍ച്ചകളും നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്

New Update

വാഷിംഗ്ടണ്‍: ന്യൂ​സ്ഫീ​ഡി​ല്‍ രാ​ഷ്ട്രീ​യം കു​റ​യ്ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി ഫേ​സ്‌​ബു​ക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ട്രംപിനും ചില അനുയായികള്‍ക്കുമെതിരെ ഫേസ്ബുക്ക് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ലോകവ്യാപകമായി നടപ്പാക്കുമെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത്.

FACEBOOK CONTROL POLITICAL POST5
Advertisment