Advertisment

ഫെയ്‌സ് ബുക്ക് ‘ഹാക്ക്’ ചെയ്യപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ കേരളാ പൊലീസ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഫെയ്‌സ് ബുക്കിൽ സുരക്ഷാ വീഴ്ച സാധാരണമായിക്കൊണ്ടിരിക്കുകയാണ് . അഞ്ച് കോടിയോളം ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വലിയ ഞെട്ടലാണ് ടെക്നോളജി ലോകത്ത് ഉണ്ടാക്കിയത്. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ വേഗത്തില്‍ തിരിച്ചെടുക്കാനാവും എന്ന ‘ടിപ്സ്’ ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ച് കേരള പൊലീസ്.

ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല- കേരള പൊലീസ് ഫേസ്ബുക്ക് പൊസ്റ്റിലൂടെ വ്യക്തമാക്കി.

അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക്‌ കണ്ടെത്താൻ ശ്രമിക്കും.

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.

Advertisment