Advertisment

കോറോണ കാലത്ത് മുബൈ മലയാളികൾക്ക് കൈത്താങ്ങായി നിന്ന സാമൂഹ്യപ്രവർത്തകൻ ജോജോ തോമസ്: ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

മുംബൈ: മുംബൈയിലെ സാമൂഹ്യ പ്രവർത്തകൻ ജോജോ തോമസിനെ കുറിച്ച് മനോജ് കുമാർ രേഖപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കൊറോണ കാലത്ത് മലയാളി നാട്ടിലെത്തിക്കാൻ ജോജോ തോമസ് കാട്ടിയ സാമൂഹ്യപ്രവർത്തനം അനുസ്മരിക്കുകയാണ് ഈ കുറിപ്പിലൂടെ.

Advertisment

publive-image

മുംബയിലെ സാമൂഹ്യ പ്രവർത്തകൻ ജോ ജോ തോമസിനെക്കുറിച്ചുള്ള മനോജ് കുമാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുംബൈയിലെയും, മഹാരാഷ്ട്രയിലെയും, മലയാളികൾക്ക് സുപരിചിതനും സാമൂഹ്യ പ്രവർത്തകനായ ശ്രീ ജോജോ തോമസിനെ കുറിച്ച് ഒത്തിരി കേട്ടിരുന്നു. പക്ഷെ, ഈ കോറോണ കാലത്താണ് അടുത്തിടപ്പെട്ട് പ്രവർത്തിക്കുവാൻ കഴിഞ്ഞത്.

കേരളാ ഹൗസിൽ നടത്തിയ ഒരു പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ആദ്യം പരിചയപ്പെടുന്നത്. അതിനു ശേഷം പല പരിപാടികളിലും അദ്ദേഹത്തിനൊപ്പം എനിക്ക് പങ്കെടുക്കുവാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ശ്രീ. ജോജോ തോമസ് ഒരു കോൺഗ്രസ്സുകാരൻ ആയതുകൊണ്ടാണ് ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവരിൽ എത്തുന്നതിന് തടസമായി നിൽക്കുന്നതെന്ന്.

ലോക്ക് ഡൗൺ കാലത്ത് മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ദിവസേന നാട്ടിലേക്ക് പോകുവാൻ സഹായം ചോദിച്ച് മുംബൈയിലെ സാമൂഹ്യ പ്രവർത്തകരെ നിരന്തരം വിളിക്കുന്ന അവസരത്തിൽ മഹാരാഷ്ട്ര ഗവർമെൻറ്റിന്റെ അനുമതിയോട് കൂടി മലയാളികളെ ശ്രമിക്ക് ട്രയിനിൽ നാട്ടിലേക്ക് അയച്ചു. പല ദിവസങ്ങളിൽ യാത്രക്കാരുടെ ലിസ്‌റ്റ് തയ്യാറാക്കുന്നതിനും യാത്രയുടെ ഭാഗമായി മഹാരാഷ്ട്ര സർക്കാറിൻ്റെ പാസ് വാങ്ങി നൽകുന്നതിനും അതിൻ്റെ ഭാഗമായി കൂടെ പ്രവർത്തിക്കുവാനും എനിക്ക് സാധിച്ചു.

പാൽഗർ കലക്ടറുമായി ചേർന്ന് പ്രവർത്തിച്ചതിലൂടെ വലിയ സഹായം ലഭിച്ചു. വാസയിലെ പി .വി ക്കെ നമ്പ്യാർ സാർ പറഞ്ഞതനുസരിച്ച് ജോ ജോ തോമസിനെ ബദ്ധപ്പെട്ട് RDC ബന്ധപെട്ടു അടിയന്തിര ഘട്ടത്തിൽ സഹായിക്കാനും അഭ്യർത്ഥിച്ചു.

ലോക്ക് ഡൗൺ തുടങ്ങിയ 'മാർച്ച് മാസം തന്നെ കോവിഡ് ഫോറം ഹെൽപ്പ് ഡെസ്ക്ക് ഉണ്ടാക്കി, ശ്രീ. റസൂൽ പൂക്കുട്ടിയും, മുൻ മഹാരാഷ്ട്ര അഡി.ചിഫ് സെക്രട്ടറി റ്റാൻസി മേഡവും, നടി ശ്വേതാ മേനോനും, ഡോ.ബിജോയ് കുട്ടിയും ഉൾപ്പെട്ട കമ്മിറ്റി ഉണ്ടാക്കുകയും 'കോ വിഡ്' പോസിറ്റീ ആയവരെയും അവശത അനുഭവിക്കുന്നവരെയും വിളിച്ച് കൗൺസിലിംഗ് നടത്തി, ഞാനും അതിൻ്റെ കോഡിനേറ്ററായിരുന്നു.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ബസ് സർവീസിനെ കുറിച്ച് ആലോചിക്കാതെ ഇരുന്ന അവസരത്തിൽ അദ്ദേഹം MSRTC ബസിനെ കുറിച്ച് അറിയിപ്പു നൽകി മലയാളി സംഘടനകളുടെ സഹായം ആവശ്യപ്പെട്ടു. പിന്നീട് പല സംഘടനകളും നാട്ടിലേക്ക് ബസ് ഏർപ്പെടുത്തി ആവശ്യക്കാരെ നാട്ടിലേക്ക് അയച്ചു. അത് മറുനാടൻ മലയാളികൾക്ക് നല്ല സഹായമായിരുന്നു.

ഇദ്ദേഹം ഇടുന്ന പല അറിയിപ്പുകളും നമ്മൾ അറിയാതെ പോകുന്നു. കോറോണ കാലത്ത് സോഷ്യൽ മീഡിയയിൽ ഇട്ട പല രാഷ്ട്രിയ ഇതര പോസ്റ്റുകളും മറുനാടൻക്ക് മലയാളികൾക്ക് ഉപകാരപ്രദമായി.

മനോജ് കുമാർ

Advertisment