ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാമ്പയ്‌നുമില്ല ;തുറന്നടിച്ച് അരുണ്‍ ഗോപി

ഫിലിം ഡസ്ക്
Monday, September 10, 2018

പോലീസിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. കന്യാസ്ത്രിയുടെ പരാതി ലഭിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്ത പോലീസിന്റെ നിഷേധ്യ നിലപാടിനെതിരെയാണ് അരുണ്‍ ഗോപി തുറന്നടിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തുറന്നടിച്ചത്. പോസ്റ്റില്‍ സിനിമയിലെ വനിതാ സംഘടനയേയും പരോക്ഷമായി അരുണ്‍ ഗോപി വിമര്‍ശിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്‌ഗ്‌നുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗോവെര്ന്മേന്റും മൗനവൃതത്തിൽ…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം 💪🏻

×