Advertisment

തീവ്രവാദികളെ അനുകൂലിച്ചും ഇന്ത്യന്‍സേനയെ പരിഹസിച്ചും ഫേസ്ബുക്ക് പോസ്റ്റ്...ജീവനക്കാരിയെ എന്‍ഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തീവ്രവാദികളെ അനുകൂലിച്ചും ഇന്ത്യന്‍ സേനയെ പരിഹസിച്ചും പരാമര്‍ശം നടത്തിയ ജീവനക്കാരിയെ എന്‍ഡിടിവി സസ്പെന്‍ഡ് ചെയ്തു.

Advertisment

publive-image

രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. ഭീകരാക്രമണത്തിന് പിന്നാലെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റിട്ട വെബ്സൈറ്റ് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.

publive-image

സംഭവത്തില്‍ സ്ഥാപനത്തിലെ അച്ചടക്ക കമ്മിറ്റി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഡിവി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിധി സിതിയ്ക്കെതിരെയാണ് എന്‍ഡിടിവി നടപടി. എന്നാല്‍ രണ്ടാഴ്ചത്തേക്ക് മാത്രം സസ്പെന്‍ഡ് ചെയ്ത നടപടി വെറും പ്രഹസനമാണെന്നാണ് ആരോപണം.

Advertisment