Advertisment

ഫെയ്‌സ്ബുക്ക് ലൈവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഫീച്ചറിന് നിയന്ത്രണവുമായി അധികൃതര്‍. ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ഫെയ്‌സ് ബുക്ക്‌ ലൈവ് ഫീച്ചറിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ഇതിനായി ലൈവ് ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഫെയ്‌സ് ബുക്ക്‌ ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

കൂടാതെ, ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ പ്രചരിച്ച സംഭവത്തില്‍ ഫെയ്‌സ് ബുക്കിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും ഫെയ്‌സ് ബുക്ക്‌ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍സ്ബെര്‍ഗ് പറഞ്ഞു.

Advertisment