ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിത്യവിമര്‍ശകനായ ധ്രുവ് രാതിയുടെ ബ്ലോക്ക് ചെയ്ത ഔദ്യോഗിക ഫെയ്സ്ബുക് പേജ് കമ്പനി തിരിച്ചുനല്‍കി. ഇന്ന് രാവിലെയാണ് ധ്രുവിന്റെ പേജ് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തത്.
Today, @Facebook banned my account for 30 days.
— Dhruv Rathee (@dhruv_rathee) March 17, 2019
What a coincidence that elections are 30 days away also and what a coincidence that my engagement rates are one of the biggest in India, competing with BJP’s top propganda pages, including Modi’s official page. pic.twitter.com/aVECxhT4NE
ഇതിനു പിന്നിലുള്ള രാഷ്ട്രീയം ചൂണ്ടിക്കാട്ടി ധ്രുവ് രാതി നേരിട്ടു രംഗത്തു വന്നിരുന്നു. ഈ ഉപകാരത്തിന് എന്തു പ്രത്യുപകാരമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഫെയ്സ്ബുക്കിനു കിട്ടുന്നുണ്ടാവുക എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഇതോടെയാണ് പേജ് തിരികെ നല്കാന് ഫെയ്സ്ബുക് തീരുമാനിച്ചത്.
ധ്രുവിന്റെ പോസ്റ്റില്‍ ഫെയ്സ്ബുക് കമ്മ്യൂണിറ്റി സാറ്റാന്ഡേര്ഡ്സിനു വിരുദ്ധമായി ഒന്നുമില്ലെന്നും അബദ്ധം സംഭവിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും ഫെയ്സ്ബുക് അറിയിച്ചു.
https://www.facebook.com/DhruvRatheePage/posts/2251375668460684
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ആറു മണിക്കൂറിനുള്ളില്‍ നിരോധനം നീക്കിയതായും ഫെയ്സ്ബുക് പറഞ്ഞു. 'ബിജെപി എക്സ്പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്' എന്ന തലക്കെട്ടിലുളള മ്യൂസിക് വിഡിയോയിലൂടെയാണ് ധ്രുവിന്റെ പോസ്റ്റുകള്‍ ശ്രദ്ധയിലേക്കെത്തിയത്.
ധ്രുവിന്റെ പേജിന്റെ എന്‍ഗേജ്മെന്റ് റേറ്റ് മോദിയുടെ പേജിന്റെയും ബിജെപി പ്രചാരണ പേജുകളുടെയും ഒപ്പം നില്‍ക്കുന്നതാണെന്ന് ഫെയ്സ്ബുക് തന്നെ നല്കിയ വിവരത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനുപിന്നാലെ ധ്രുവ് ട്വീറ്റ് ചെയ്തിരുന്നു.
ധ്രുവിന്റെ ഒരാഴ്ചത്തെ എന്‍ഗേജ്മെന്റ് റേറ്റ് 2.8 മില്യണ്‍ ആണ്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക പേജിന്റെ എന്‍ഗേജ്മെന്റ് റേറ്റ് 3.2 മില്യനും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു തന്നെ തന്റെ പേജ് ബ്ലോക്ക് ചെയ്തതിനു പിന്നിലുള്ള അസ്വാഭാവിതകതയും അദ്ദേഹം പങ്കുവെച്ചിരുന്നു.