Advertisment

ഉപഭോക്താക്കളുടെ വിവരം ചോര്‍ന്ന സംഭവം: ഫേസ്ബുക്കിന് 100 കോടി ഡോളര്‍ പിഴ ചുമത്തിയേക്കും

author-image
admin
Updated On
New Update

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്കിനുമേല്‍ 100 കോടിയിലധികം ഡോളര്‍ പിഴ ചുമത്താന്‍ സാധ്യത. സെപ്റ്റംബറില്‍ 68 ലക്ഷം ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ പരസ്യമായ വിവരം കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയത്.

Advertisment

publive-image

ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനാണ് ഫെയ്സ്ബുക്കിനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ജിഡിപിആര്‍ നിയമവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ട ചുമതല ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനാണ് ജിഡിപിആര്‍ നിയമം അനുസരിച്ച് വിവര ചോര്‍ച്ചയുണ്ടായി 72 മണിക്കൂറിനുള്ളില്‍ തന്നെ ആ വിവരം ഐറിഷ് അധികൃതരെയാണ് ഫെയ്സ്ബുക്ക് അറിയിക്കേണ്ടത്.

ജിഡിപിആര്‍ നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്ക് 2.3 കോടി ഡോളര്‍ അല്ലെങ്കില്‍ കമ്പനിയുടെ ആഗോള വാര്‍ഷിക വരുമാനത്തിന്റെ നാല് ശതമാനമോ നല്‍കണം എന്നാണ് നിബന്ധന.

2017 ല്‍ ഫെയ്സ്ബുക്കിന്റെ വാര്‍ഷിക ആഗോള വരുമാനം 4000 കോടി ഡോളറാണ്. 2018ലും ഫെയ്സ്ബുക്കിന്റെ വരുമാനം ഏകദേശം തുല്യമാണ്. അങ്ങനെ വരുമ്പോള്‍ 160 കോടി ഡോളര്‍ ഫെയ്സ്ബുക്ക് പിഴയായി നല്‍കേണ്ടി വരും.

facebook
Advertisment