Advertisment

വിസ്ട്രോൺസ് ഐഫോൺ ഫാക്ടറി അക്രമം: എസ്എഫ്ഐ നേതാവ് അറസ്റ്റിൽ

New Update

ബംഗളൂരു: കർണാടകയിലെ വിസ്ട്രോൺസ് ഐഫോൺ ഫാക്ടറിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാർ എസ്എഫ്ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി എം എസ് മുനിസ്വാമി ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് ആരോപിച്ചിരുന്നു.

Advertisment

publive-image

''ബംഗളരുവിലെ ഐഫോൺ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐയാണ്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ഇടത് ആശയം വിനാശകരവും സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്''- കർണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാൽ, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. #standwithcomradesrikanth എന്ന പേരിൽ സോഷ്യൽമീഡിയ ക്യാംപയിനും എസ്എഫ്ഐ തുടക്കം കുറിച്ചു.

factory attack
Advertisment