Advertisment

ഫാക്ടറികളില്‍ നിന്നും പുറംതള്ളുന്ന വ്യാവസായിക മാലിന്യങ്ങളില്ല....ലോക്ക് ഡൗണ്‍ പകുതിയായപ്പോള്‍ ഗംഗ തെളിഞ്ഞു

New Update

കാണ്‍പുര്‍: കൊറോണയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്‌ഡൗണ്‍ പാതി പിന്നിടുമ്പോള്‍ ഗംഗയിലെ വെള്ളത്തിന്‍റെ ഗുണനിവാരം മെച്ചപ്പെട്ടിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

Advertisment

publive-image

കാണ്‍പൂരിലും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഗംഗ തെളിഞ്ഞ ജലത്തോടെയാണ് ഒഴുകുന്നത്. കാണ്‍പൂരിലെ ജല മലിനീകരണത്തിന്റെ പ്രധാന കാരണം നദിയിലേക്ക് പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങളാണെന്നും ലോക്ക്‌ഡൗണിനെ തുടര്‍ന്ന് ഫാക്ടറികളും അടച്ചിരിക്കുന്നതിനാല്‍ ഗംഗാ നദി വൃത്തിയാത്.

വാരാണസി, കാണ്‍പുര്‍ നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലവാരവും മെച്ചപ്പെടുന്നുണ്ട്.വെള്ളത്തില്‍ ലയിച്ച്‌ ചേര്‍ന്ന ഓക്‌സിജന്റെ അളവ് നദിയുടെ മുകള്‍തട്ടില്‍ ലിറ്ററിന് 8.9 മില്ലി ഗ്രാം ആണെന്നും താഴ് ഭാഗത്ത് ഇത് ലിറ്ററിന് 8.3 മില്ലി ഗ്രാം ആണെന്നും ഉത്തര്‍ പ്രദേശ് മലിനീകരണ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കലിക സിങ് പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. നല്ല വെള്ളത്തില്‍ ഒക്‌സിജന്റ് അളവ് കുറഞ്ഞത് 7 മില്ലി ഗ്രാമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

factory ganga river
Advertisment