സച്ചിനും ലത മങ്കേഷ്‌കറിനെതിരെയും ചാടി വീഴുന്നവര്‍ മന്ത്രിക്കെതിരായ കൊലപാതക ആരോപണം അന്വേഷിക്കുന്നില്ലെന്ന് ഫഡ്‌നാവിസ്

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, February 27, 2021

മുംബൈ: പുണെയില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ശിവസേന മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഒന്നാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സുഗമമായി നടത്താന്‍ ്‌നുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ അതുല്‍ ഭതല്‍കര്‍ വ്യക്തമാക്കി.

മന്ത്രി സഞ്ജയ് റാത്തോഡിനെതിരെ ആവശ്യത്തിനു തെളിവുണ്ടെന്നു പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിഡ് പറഞ്ഞു. ലത മങ്കേഷ്‌കറെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും കുറിച്ച്‌ അന്വേഷിക്കാനായി ചാടിവീഴുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ എന്തുകൊണ്ടാണു മന്ത്രിക്കെതിരെ കൊലപാതക ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിക്കുന്നതെന്നും ഫഡ്‌നാവിസ് ചോദിച്ചു.

മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും അദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്. അതേസമയം മന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസും മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗമായ വഞ്ജാരി സമുദായത്തില്‍ നിന്നുള്ള നേതാവാണ് സഞ്ജയ് റാത്തോട് എന്നത് നടപടിയെടുക്കുന്നതില്‍ നിന്ന് ശിവസേനയെ തടയുന്നത്.

×