Advertisment

ഫഹദിനൊപ്പം അഞ്ചു വര്‍ഷം… എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് നസ്രിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

വിവാഹവാര്‍ഷിക ദിനത്തില്‍ നടന്‍ ഫഹദ് ഫാസിലിന് ആശംസകള്‍ നേര്‍ന്ന് നസ്രിയ. ഇരുവരുടേയും ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച സമ്മാനമാണ് ഫഹദ് എന്നും നസ്രിയ കുറിച്ചു.

publive-image

'വിവാഹ വാര്‍ഷികാശംസകള്‍! അഞ്ചു വര്‍ഷം… ഇനിയും അവസാനിക്കാത്ത എത്രയോ വര്‍ഷങ്ങള്‍! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല,' ഫെയ്‌സ്ബുക്കില്‍ നസ്രിയ കുറിച്ചു.

2014ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹത്തിനു ശേഷം നസ്രിയ അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി മാറി നിന്നെങ്കിലും 2018ല്‍ 'കൂടെ' എന്ന സിനിമയിലൂടെ തിരിച്ച്‌ വന്നു. ഫഹദ്‌ നസ്രിയ വിവാഹം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍, വളരെ പെട്ടെന്നു തന്നെ ചലച്ചിത്രപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്ബതികളായി ഇരുവരും മാറി.

fagath
Advertisment