Advertisment

വാ മൂടിക്കെട്ടി ഫഹദും നസ്രിയയു....എന്തുപറ്റിയെന്ന് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഫഹദ് ഫാസിലിന്‍റേയും നസ്രിയ നസീമിന്‍റേയും പുതിയ ചിത്രമാണ് ആരാധകരില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇരുവരും മാസ്ക് ഉപയോഗിച്ച്‌ മൂക്കും വായും മൂടിക്കെട്ടിയ ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

ചിത്രത്തിന് താഴെ പലരും ചോദിക്കുന്നത് കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്നാണ്. മറ്റു ചിലര്‍ ഇരുവരും ചൈനയിലാണോ എന്നും ചോദിക്കുന്നുണ്ട്.സംസാരം ആരോഗ്യത്തിന് ഹാനികരം' ആയതുകൊണ്ടാണോ ഇതെന്നുള്ള രസകരമായൊരു കമന്റുമുണ്ട്

ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം 'ട്രാന്‍സ്' ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ ഭാഗമായാണോ ഈ ചിത്രമെന്നും വ്യക്തമല്ല. ചിത്രത്തെ കുറിച്ച്‌ രണ്ടു പേരും ഒന്നും വ്യക്തമാക്കിയിട്ടില്ല.

fagath nazriya
Advertisment