Advertisment

ആകാംഷനിറച്ച് അതിരന്റെ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘അതിരന്‍’. ചിത്രത്തിന്റെ ട്രെയ്‌ലറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ഏറെ ആകാംഷ നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/videos/531792014013993/

വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. ഈ മ യൗവിന്‍റെ തിരക്കഥാകൃത്താണ് പി എഫ് മാത്യൂസ്. സിനിമയുടെ ചിത്രീകരണം പ്രധാനമായും ഊട്ടിയിലാണ് നടന്നത്. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

Advertisment