Advertisment

ഫഹദ് - സായി പല്ലവി ചിത്രം അതിരന്‍ നാളെ പ്രദര്‍ശനത്തിന് എത്തും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം അതിരന്‍ നാളെ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങില്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ സായി പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്. ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ചിത്രത്തില്‍ ഫഹദ് ഡോക്ടര്‍ ആയാണ് എത്തുന്നത്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പി എസ്. ജയഹരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സെഞ്ചുറി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertisment