Advertisment

മോദിജി മാത്രമല്ല, ഞങ്ങളും കാവല്‍ക്കാരാണ് : മോദിക്കും അമിത്ഷാക്കും കട്ട സപ്പോര്‍ട്ടുമായി നീരവ് മോദിയുടെയും മല്യയുടെയും വ്യാജന്മാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മോദി ആവിഷ്‌കരിച്ച ഞാനും കാവല്‍ക്കാരന്‍ എന്ന ഹാഷ്ടാഗ് ക്യാമ്പയ്‌നിന് പിന്തുണയുമായി വിവാദ വ്യവസായികളായ നീരവ് മോദി, വിജയ് മല്ല്യ, എന്നിവരുടെ ഫേക്കുകളും രംഗത്ത്.

Advertisment

ലളിത് മോദി, അദാനി, മെഹുള്‍ ചോസ്‌കി, ജയ് ഷാ എന്നിവരുടെ പേരുകള്‍ക്ക് മുന്നില്‍ ചൗകിദാര്‍ പ്രയോഗം ചേര്‍ത്ത ചിത്രങ്ങള്‍ ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.മോദിയുടെ തന്റെ ഹാഷ്ടാഗ് ക്യാമ്പയ്ന്‍ ആരംഭിച്ച ഉടന്‍ വായ്പ തട്ടിപ്പു കേസില്‍ ലണ്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടും അതില്‍ പങ്കാളിയായിരുന്നു.

publive-image

ഞാനും കാവല്‍ക്കാരനാണ് എന്ന അര്‍ത്ഥം വരുന്ന ‘മേ ബി ചൗകിദാര്‍’ എന്ന ഹാഷ്ടാഗ് പങ്കു വെക്കുന്ന എല്ലാവര്‍ക്കും മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ഒരു ട്വീറ്റ് ലഭിക്കും. ‘നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി. നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാ’ എന്ന ട്വീറ്റ് ആണ് ക്യാമ്പയ്നില്‍ പങ്കെടുക്കുന്ന വ്യക്തികളെ ടാഗ് ചെയ്തു കൊണ്ട് മോദി നല്‍കുക.

വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ പേരിലെ ഫേക്ക് അക്കൗണ്ട് ഇതില്‍ പങ്കെടുക്കുകയും, നീരവ് മോദിയെ ടാഗ് ചെയ്ത് മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വീറ്റ് അയക്കുകയും ചെയ്‌തോടെ ഇത് ചര്‍ച്ചയായി. അമളി മനസ്സിലാക്കിയതോടെ മോദിയുടെ അക്കൗണ്ടില്‍ നിന്നും ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കൈവശം വെച്ചിരുന്നു നീരവ് മോദിയുടെ അപരന്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കു വെക്കുകയായിരുന്നു.

publive-image

നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിന് ആവശ്യമായ രേഖകള്‍ ബ്രിട്ടന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നീരവ് മോദിയെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു.

Advertisment