Advertisment

ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തവർ സൂക്ഷിക്കുക; ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം: ‍ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

New Update

Related image

Advertisment

ദില്ലി: രാജ്യത്തെ മുൻനിര ബാങ്കുകളുടെ വ്യാജ ആപ്ലിക്കേഷനുകൾ വഴി ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോരുന്നതായി ഐടി സെക്യൂരിറ്റി കമ്പനിയായ സോഫോസ് ലാബ്സ് റിപ്പോർട്ട് ചെയ്യുന്നു.

ബാങ്കുകളുടെ ലോ​ഗോ ഉപയോ​ഗിച്ചാണ് വ്യാജ ആപ്പുകൾ ​പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഒറിജിനലേത് വ്യാജനേത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇത്തരം ആപ്പുകൾ ഉപയോ​ഗിച്ച് പണമിടപാടുകൾ നടത്തുന്നതിലൂടെ വ്യക്തി​ഗത വിവ​രങ്ങൾ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെ ചോരുന്നു.  ഇത്തരത്തിൽ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി കമ്പനി വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് തങ്ങളുടെ വ്യാജനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ബാങ്കുകൾ.

എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, ഒാവർസീസ്. ബാങ്ക് ഒാപ് ബറോഡ, യെസ് ബാങ്ക് എന്നിങ്ങനെ ഏഴോളം ബാങ്കുകളുടെ പേരിലുള്ള വ്യാജ ആപ്ലിക്കേഷനുകളാണ് പ്രധാനമായും പുറത്തിറങ്ങിയത്.

ഡൗൺ‌ ലോഡ് ചെയ്യൂ ഉപയോ​ഗിക്കൂ എന്ന സന്ദേശം അയക്കുക, ക്യാഷ് ബാക്ക്, സൗജന്യ മൊബൈൽ ഡാറ്റ, പലിശ രഹിത വായ്പ എന്നീ വാഗ്ദാനങ്ങളിലൂടെയൊക്കെയാണ് വ്യാജ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

Advertisment