Advertisment

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് : വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

New Update

കോഴിക്കോട് : വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ലാബ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. വളാഞ്ചേരി അര്‍മ ലാബ് നടത്തിപ്പുകാരനും ചെര്‍പ്പുളശ്ശേരി തൂത സ്വദേശിയുമായ സഞ്ജിദ് എസ് സാദത്ത് ആണ് അറസ്റ്റിലായത്.

publive-image

വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ വളാഞ്ചേരി സ്വദേശി മുഹമ്മദ് ഉനൈസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

covid 19 fake certificate
Advertisment