Advertisment

കുവൈറ്റില്‍ പൊലീസ് വേഷം ധരിച്ച് സ്വദേശിയെ കൊള്ളയടിക്കാന്‍ ശ്രമം ; രണ്ട് പ്രവാസികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊലീസ് വേഷം ധരിച്ച് സ്വദേശിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍ . സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ രണ്ട് ഈജിപ്ത് പ്രവാസികളാണ് കുവൈറ്റിയെ കൊള്ളയടിക്കാന്‍ ശ്രമിച്ചത്.

Advertisment

publive-image

കുവൈറ്റ് ഭാഷയില്‍ സംസാരിച്ചെത്തിയ രണ്ട് പേരാണ് തന്നെ കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് സ്വദേശി പറഞ്ഞതായി സുരക്ഷാ അധികൃതര്‍ വെളിപ്പെടുത്തി. സ്വയം പൊലീസുകാരാണെന്ന് അവര്‍ പരിചയപ്പെടുത്തുകയായിരുന്നു .

തന്നോട് സിവില്‍ ഐഡി ചോദിച്ച പൊലീസുകാരോട് താന്‍ തിരിച്ച് പൊലീസ് ഐഡി ചോദിച്ചെന്നും എന്നാല്‍ ഉടനടി തന്നെ അവര്‍ പരുങ്ങലിലായെന്നും യുവാവ് പറഞ്ഞു.

ഉടനെ തന്നെ മറ്റൊരു വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും ഇവരുവരെയും അറസ്റ്റ് ചെയ്‌തെന്നും യുവാവ് പറയുന്നു . പരിശോധനയില്‍ ഇരുവരും ഈജിപ്ത് പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞു.

kuwait kuwait latest
Advertisment