Advertisment

കൈക്കൂലി കൊടുത്ത് വ്യാജ മരണം സൃഷ്ടിച്ച് സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് എഴുതിച്ചു; പോളിസി തുകയായി അടിച്ചെടുത്തത് 23 കോടി

New Update

കറാച്ചി: വ്യാജ മരണം സൃഷ്ടിച്ച് കോടികളുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി വനിതയുടെ തട്ടിപ്പ്. പാകിസ്ഥാനിലാണ് സംഭവം. താന്‍ മരിച്ചുവെന്ന് കാണിച്ച് രണ്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നായി 23 കോടി രൂപയാണ് ഇവര്‍ സ്വന്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഇന്‍വസ്റ്റിഗേറ്റിങ് ഏജന്‍സി അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

സീമ ഖാര്‍ബെ എന്ന് പേരുള്ള സ്ത്രീയാണ് തട്ടിപ്പ് നടത്തിയത്. 2008, 09 വര്‍ഷങ്ങളിലായി അമേരിക്കയിലേക്ക് പോയ ശേഷമാണ് പോളിസിയില്‍ ചേര്‍ന്നത്. 2011ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍ക്കും കൈക്കൂലി നല്‍കിയാണ് ഇവര്‍ താന്‍ മരിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.

ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവരുടെ മക്കളാണ് രണ്ട് പോളിസികളില്‍ നിന്നായി 23 കോടിയോളം പാകിസ്ഥാനി രൂപ നേടിയെടുത്തത്. മരിച്ചുവെന്ന രേഖകള്‍ സൃഷ്ടിച്ച ശേഷം ഇവര്‍ കറാച്ചി വിമാനത്താവളം വഴി പത്ത് തവണ യാത്ര ചെയ്തതായുള്ള രേഖകള്‍ ഏജന്‍സി കണ്ടെത്തി.

അമേരിക്കയടക്കം അഞ്ച് രാജ്യങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ സന്ദര്‍ശം നടത്തി പാകിസ്ഥാനില്‍ തിരിച്ചെത്തിയെന്നും രേഖകളില്‍ വ്യക്തമാണ്. എന്നാല്‍ ഇവര്‍ നടത്തിയ തട്ടിപ്പ് കണ്ടെത്താന്‍ വിമാനത്താവള അധികൃതര്‍ക്ക് സാധിച്ചില്ല.

ഇവര്‍ക്കും മകനും മകള്‍ക്കും എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അമേരിക്കന്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതും തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നതും.

fake death certificate
Advertisment