Advertisment

വ്യാജരേഖക്കേസില്‍ പോള്‍ തേലക്കാട്ടിനെതിരെ കൂടുതല്‍ തെളിവുകള്‍. 7 ബിഷപ്പുമാര്‍ക്കെതിരെകൂടി വ്യാജരേഖകള്‍ സൃഷ്ടിക്കപെട്ടതായി സംശയം ? 4 വൈദികര്‍കൂടി നിരീക്ഷണത്തില്‍

New Update

publive-image

Advertisment

കൊച്ചി : വ്യാജരേഖക്കേസ് ഒത്തുതീര്‍ക്കാന്‍ പ്രതിഭാഗം ശ്രമം നടത്തുന്നതിനിടെ വ്യാജന്മാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തേയ്ക്ക്. കേസിലെ ഒന്നാം പ്രതി ആദിത്യന്‍റെ ഐ ഡിയില്‍ നിന്നും ഫാ. പോള്‍ തേലക്കാട്ടിന്റെ മെയിലിലേയ്ക്ക് വ്യാജരേഖകള്‍ എത്തിയതിനു തെളിവ് പോലീസിനു ലഭിച്ചു.

പോള്‍ തേലക്കാട്ട് വ്യാജരേഖകള്‍ കിട്ടിയതിനു നന്ദി അറിയിച്ച് ആദിത്യനു മറുപടി അയച്ചതിന്റെ രേഖകളും പോലീസ് കണ്ടെടുത്തു . മാത്രമല്ല ലത്തീന്‍ ഉള്‍പ്പെടെ ഇതര സഭകളിലുള്ള 7 ബിഷപ്പുമാര്‍ക്കെതിരെ സൃഷ്ടിച്ച വ്യാജരേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവയെല്ലാം വ്യാജമാണെന്നും ഇതിനോടകം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തേലക്കാടനും കല്ലൂക്കാരനും കൂടാതെ 4 വൈദികര്‍കൂടി നിരീക്ഷണത്തിലാണ് .

publive-image

സൃഷ്ടിച്ചതില്‍ കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറി കൂടിയായിരുന്ന ഫാ. ആന്റണി കല്ലൂക്കാരനും പോള്‍ തേലക്കാട്ടിനും ബന്ധമുണ്ടെന്നു തെളിയിക്കാനാവശ്യമായ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തിനു പക്കലുണ്ട്. ആദിത്യന്‍റെ ഐ ഡിയില്‍ നിന്നും വ്യാജരേഖകള്‍ എത്തിയതിനു തെളിവ് പോലീസിനു ലഭിച്ചു.

അതേസമയം, മാര്‍ ജേക്കബ്ബ് മനത്തോടത്തിന് വ്യാജരേഖ സൃഷ്ടിക്കുന്നതില്‍ നേരിട്ട് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നതാണ് റിപ്പോര്‍ട്ട്. പകരം മറ്റ്‌ ചില ബിഷപ്പുമാര്‍ സംശയത്തിന്റെ നിഴലിലാണ്.

alanchery cardinal
Advertisment