Advertisment

വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍

New Update

വളാഞ്ചേരി: വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ ഒളിവിലാണ്. വളാഞ്ചേരി എടയൂര്‍ സ്വദേശി യൂസഫിന്‍റെ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്.

Advertisment

publive-image

ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്കാ കച്ചവടം നടത്തിയതായി കൃത്രിമരേഖ നിര്‍മ്മിച്ചാണ് ഇവര്‍ പണം തട്ടിയത്.

കയറ്റുമതിയുടെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് അഞ്ചു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.പ്രതികളുടെ പൊന്നാനിയിലെ വീട്ടില്‍ പൊലീസ് ഒരേസമയം നടത്തിയ റെയ്ഡില്‍ നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു. പലരില്‍ നിന്നായി 107 കോടി രൂപയുടെ ഇടപാടുകളുടെ ജി.എസ്.ടി ബില്‍ ട്രേഡില്‍ തട്ടിപ്പു നടത്തിയെന്ന് പൊലീസ് പറഞ്ഞു.

gst thattipu
Advertisment