Advertisment

5,000 രൂപയുടെ അത്യാവശ്യമുണ്ട്, ഉടൻ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? പണത്തിന് അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ഋഷിരാജ് സിങ്ങിന്റെ സുഹൃത്തുക്കളെ സമീപിച്ച് വ്യാജ' ഋഷി'; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കി ഋഷിരാജ് സിംഗ്‌

New Update

തിരുവനന്തപുരം :  പണത്തിന് അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ജയിൽ ഡിജിപി ഋഷിരാജ് സിങിന്റെ പേരിൽ വ്യാജസന്ദേശം . ‘15,000 രൂപയുടെ അത്യാവശ്യമുണ്ട്. ഉടൻ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാമോ? ’ എന്നായിരുന്നു ഡിജിപി ഋഷിരാജ് സിങ്ങിന്റെ പേരിൽ ഇന്നലെ തലസ്ഥാനത്തെ പല പ്രമുഖർക്കും ഫെയ്സ്ബുക് മെസഞ്ചറിൽ സന്ദേശം എത്തിയത്.

publive-image

ഒറ്റനോട്ടത്തിൽ ഋഷിരാജ് സിങ്ങിന്റെ പ്രൊഫൈൽ തന്നെയെന്നു തോന്നിപ്പിക്കുന്നതായിരുന്നു  വ്യാജപ്രൊഫൈൽ.  പ്രൊഫൈൽ ഉടമ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നും ഋഷിരാജ് സിങ് അറിയിച്ചു. തന്റെ പേരിലെത്തുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക് പ്രൊഫൈലിൽ കുറിച്ചു.

fake message rishiraj singh
Advertisment