Advertisment

കുവൈറ്റില്‍ പൊലീസുകാരനെന്ന വ്യാജേന പലചരക്കുകടകളില്‍ നിന്നും പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ കബളിപ്പിച്ച യുവാവ് പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പൊലീസുകാരനെന്ന വ്യാജേന പലചരക്കുകടകളില്‍ നിന്നും പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങി കച്ചവടക്കാരെ കബളിപ്പിച്ച യുവാവ് പിടിയില്‍ .

Advertisment

publive-image

ഫിന്റാസ് പ്രദേശത്തെ പലചരക്ക് കടകളില്‍ നിന്നാണ് യുവാവ് പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങിയിരുന്നത്. താന്‍ പൊലീസുകാരനാണെന്ന് വിശ്വസിപ്പിച്ച് യൂണിഫോമില്‍ എത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

പ്രദേശത്തെ കച്ചനടക്കാരില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയ്ക്കായി വലവിരിച്ച് കാത്തിരുന്നു. തുടര്‍ന്ന് കള്ളപ്പൊലീസിനെ കയ്യോടെ പിടികൂടി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment