Advertisment

കുവൈറ്റില്‍ ഫിലിപ്പൈന്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നു : കഴിഞ്ഞ 9 മാസത്തിനിടെ രാജ്യം വിട്ടത് 27000 പേര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈന്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കണക്ക് പുറത്ത് വിട്ടത്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം കുവൈറ്റിലുണ്ടായ ഗാര്‍ഹിക തൊഴിലാളി പ്രശ്‌നമാണ് ഫിലിപ്പൈനികളുടെ എണ്ണം കുറയാന്‍ കാരണമായത്. കുവൈറ്റിലെ ഫിലിപ്പൈനികളുടെ എണ്ണം 243400 ല്‍ നിന്ന് 216200 ആയി കുറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ 27000 പേരാണ് കുവൈറ്റ് വിട്ടത്.

കുവൈറ്റിലെ പ്രവാസി ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഫിലിപ്പൈനായിരുന്നു നാലാം സ്ഥാനത്ത്. 889000 തൊഴിലാളികളുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഈജിപ്ത് രണ്ടാം സ്ഥാനത്തും, ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ്.

kuwait kuwait latest
Advertisment