Advertisment

കൊവിഡ് രോഗികളെ കൊണ്ട് ബെംഗളൂരുവിലെ ആശുപത്രി തിങ്ങി നിറഞ്ഞെന്ന് വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: കൊവിഡ് രോഗികളെ കൊണ്ട് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രി തിങ്ങി നിറഞ്ഞെന്ന് വ്യാജ വീഡിയോയിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഉത്തരേന്ത്യയിലെ ദൃശ്യങ്ങളാണ് ബെംഗളൂരുവിലേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും ഇത് സമൂഹത്തില്‍ ഭീതി സൃഷ്ടിക്കുമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൊവിഡ് ഒപിയില്‍ മാസ്‌ക് ധരിച്ച് ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നതും രോഗികളെ നിയന്ത്രിക്കാനാകാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നതുമായിരുന്നു വീഡിയോയില്‍.

അതേസമയം, കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. പുതിയതായി 4120 കൊവിഡ് കേസുകളും 91 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 63772 ആയും മരണസംഖ്യ 1336 ആയും വര്‍ധിച്ചു. 23066 പേര്‍ രോഗമുക്തി നേടി. 39366 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment