അവിടെ ഭാര്യയോട് അറിഞ്ഞു പെരുമാറുകയാണ് ദാമ്പത്യവിജയത്തിന് അത്യുത്തമം

ഹെല്‍ത്ത് ഡസ്ക്
Friday, March 23, 2018

ദാമ്പത്യത്തില്‍ സെക്‌സിനുള്ള പ്രധാന്യം ഒന്നാമതാണ് . അതറിഞ്ഞില്ലെങ്കില്‍ പരാജയം ഉറപ്പ് . അറിഞ്ഞു പെരുമാറുക എന്നത് സെക്‌സ് ജീവിതത്തില്‍ വിജയിക്കാനും ദാമ്പത്യവിജയത്തിനും ഉത്തമമാണ് .

സെക്‌സില്‍ സ്ത്രീ പുരുഷ ഓര്‍ഗാസമാണ് സംതൃപ്ത ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത്. പുരുഷന്മാര്‍ക്കു പൊതുവേ ഇത് എളുപ്പമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് അവരുടെ പുരുഷത്വത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ഒന്നാണ്.

എന്നാല്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല. ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്‌സ് മൂഡുള്ളപ്പോള്‍ വേണം, സെക്‌സില്‍ ഏര്‍പ്പെടാന്‍. താല്‍പര്യത്തോടെയില്ലാത്ത സെക്‌സ് ഇതിലേയ്ക്കു നയിക്കില്ല.

സ്‌നേഹസംഭാഷണങ്ങളും ചുംബനവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഇത്തരം സ്‌നേഹലാളനകള്‍ അവളെ പുരുഷനിലേയ്ക്കു കൂടുതല്‍ അടുക്കാനും താല്‍പര്യമുണ്ടാക്കും.

ഒരേ രീതികള്‍ സെക്‌സിലും ബോറടിപ്പിയ്ക്കുന്ന ഒന്നാണ്. ഇരുവര്‍ക്കും താല്‍പര്യമുള്ള വ്യത്യസ്ത രീതികള്‍ സെക്‌സില്‍ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെക്‌സില്‍ ഫോര്‍പ്ലേയ്ക്കു പ്രാധാന്യമേറും. ഇത് ഇവരെ സെക്‌സ് മൂഡിലേയ്ക്കും ഇതുവഴി ഓര്‍ഗാസത്തിലേയ്ക്കുമെത്തിക്കും.

ഓറല്‍ സെക്‌സും ചില പ്രത്യേക പൊസിഷനുകള്‍ സ്ത്രീകളെ പെട്ടെന്നു തന്നെ ഓര്‍ഗാസത്തിലെത്തിയ്ക്കും. വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജനമാണ് സ്ത്രീകള്‍ക്കു പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാനുള്ള നല്ലൊരുവഴി.

കൈ കൊണ്ടുള്ള ഉത്തേജനവും സ്ത്രീകളെ ഓര്‍ഗാസത്തിലെത്തിയ്ക്കുന്നതിനുള്ള എളുപ്പവഴിയാണ്.

×