Advertisment

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; സൈനികന്റെ കീര്‍ത്തിചക്ര തിരിച്ചുനല്‍കാനൊരുങ്ങി കുടുംബം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഷിംല: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് മരണാന്തര ബഹുമതിയായി സൈനികന് ലഭിച്ച കീര്‍ത്തിചക്ര തിരിച്ചുനല്‍കാനൊരുങ്ങി കുടുംബം.

ഹിമാചല്‍പ്രദേശിലെ കങ്കറയില്‍ നിന്നുള്ള രാജ്കുമാരിയും കുടുംബവുമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കീര്‍ത്തിചക്ര തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ മകന്‍ അനില്‍ ചൗഹാന് 18 വര്‍ഷം മുമ്പാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര ലഭിച്ചത്.

18 വര്‍ഷം മുമ്പ് അസമില്‍ സൈന്യം നടത്തിയ റിനോ ഓപ്പറേഷനിടെയാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. അനില്‍ ചൗഹാന്റെ പേര് ജന്മനാട്ടിലെ ഒരു സ്‌കൂളിന് നല്‍കും, ഇദ്ദേഹത്തിന്റെ പേരില്‍ നാട്ടില്‍ ഒരു ഗേറ്റ് നിര്‍മ്മിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ഇതൊന്നും പാലിച്ചില്ലെന്ന് രാജ്കുമാരി ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് പാലിക്കുമെന്ന് ഗവര്‍ണര്‍ ജയ് റാം താക്കൂര്‍ പറഞ്ഞു.

Advertisment