ടൊവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്‍ ; ഇത്രയും മതിയോ എന്ന കിടിലന്‍ മറുപടിയുമായി അനു സിത്താര

ഫിലിം ഡസ്ക്
Tuesday, September 11, 2018

ടൊവീനോ -സംയുക്ത മേനോന്‍ ചിത്രം തീവണ്ടി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിലെ ചുംബനരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്ന പേരും ടൊവീനോയ്ക്ക് ട്രോളന്മാര്‍ ചാര്‍ത്തിക്കൊടുത്തു. മധുപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനാണ് ടൊവീനോയുടെ അടുത്ത ചിത്രം.

ചിത്രത്തില്‍ അനു സിത്താരയാണ് നായികയായെത്തുന്നത്. ഇപ്പോഴിതാ തീവണ്ടി കണ്ട ശേഷം ഒരു ആരാധകന്‍ അനു സിത്താരയ്ക്ക് നല്‍കിയ ഉപദേശവും അതിന് അനു നല്‍കിയ കിടിലന്‍ കമന്റുമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചി ടോവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്ന ഉപദേശത്തിന് ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പങ്കു വെച്ച് ഇത്രയും മതിയോ എന്ന ചോദ്യമാണ് അനു തിരിച്ച് ചോദിച്ചത്.

അനുവിന്റെ മറുപടിക്ക് ഈ ഒരു ഗ്യാപ്പ് തന്നെയായിരുന്നു തീവണ്ടിയിലും പിന്നെ അത് ഒന്നു കൂടെ അടുത്തു എന്ന രസകരമായ കമന്റും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

×