Advertisment

യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : ഗ്ലോബൽ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ റിയാദ് സോൺ എക്സിക്യൂട്ടീവ് മീറ്റിംഗ് വെള്ളിയാഴ്ച്ച മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. GKPWA സൗദി ചാപ്റ്റർ സെക്രട്ടറി ജലീൽ കണ്ണൂർ അദ്ധ്യക്ഷനായിരുന്ന പരിപാടി രക്ഷാധികാരിയായ ലത്തീഫ് തെച്ചി ഉദ്ഘാടനം ചെയ്തു.

publive-image publive-image

പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കമ്മറ്റി അംഗങ്ങളായ സ്വാഗത് ബിബിൻ തൊടുപുഴക്കും ശിവകുമാർ കരുനാഗപ്പള്ളിക്കും യാത്രയയപ്പ് നൽകി. നേതൃത്വ പാഠവ ത്തെക്കുറിച്ച് പ്രമുഖ സാംസ്കാരിക പ്രവർത്തകനായ ലത്തീഫ് തെച്ചിയുടെ മോട്ടി വേഷൻ ക്ലാസും നടന്നു. മെഡിക്കൽ രംഗത്തെ വിശിഷ്ട സേവനത്തിനും സംഘടന യുമായുള്ള നിസ്വാർത്ഥ സഹകരണത്തിനും ഡോ.ബാലചന്ദ്രൻ സാറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. യോഗത്തിൽ നൗഷാദ് അങ്ങാടിപ്പുറം ആശംസകൾ അറിയിച്ചു. സോൺ സെക്രട്ടറി ഷബീർ കളത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് സാലിഹ് മഞ്ചേരി നന്ദിയും പറഞ്ഞു

Advertisment