Advertisment

യാത്രയയപ്പ് നല്‍കി

author-image
admin
New Update

റിയാദ് : ഇരുപത്തിയഞ്ചു വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി നിർവാഹക സമിതി അംഗം  നാരായണൻ എടവണ്ണപ്പാറക്ക്  മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

Advertisment

publive-image

സഫ മക്ക ആഡിറ്റോറിയത്തിൽ വെച്ച് നടന്ന  ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ജിഫിൻ  അരീക്കോട് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര  ചടങ്ങ്  ഉദ്‌ഘാടനം ചെയ്തു.  രഘുനാഥ് പറശിനി കടവ്, അബ്ദുല്ല വല്ലാഞ്ചിറ, ജോർജ് എറണാംകുളം, ജമാൽ എരഞ്ഞിമാവ്, ഫൈസൽ പാലക്കാട്, റോയ് വയനാട്, നാസർ വലപ്പാട്, തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം  പ്രസിഡന്റ് ജിഫിൻ അരീക്കോട് നാരായണന് കൈമാറി.  അമീർ പട്ടണത്ത്, വഹീദ് വാഴക്കാട്, വിനേഷ് ഒതായി, കരീം മഞ്ചേരി, സൈനുദ്ധീൻ വെട്ടത്തൂർ, പർവേസ് നിലമ്പൂർ, അൻവർ വാഴക്കാട്, ഷറഫു ചിറ്റൻ, പ്രഭാകരൻ ഒളവട്ടൂർ, തുടങ്ങിയവർ പരിപാടിക്ക് നേത്രത്വം നൽകി,  ജംഷാദ് തുവൂർ സ്വാഗതവും, ഷാജി നിലംബൂർ നന്ദിയും പറഞ്ഞു.

Advertisment