Advertisment

പൗര്‍ണമി  ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി .

author-image
admin
New Update

കൊടുങ്ങല്ലൂർ: കഴിഞ്ഞ രണ്ടു വര്‍ഷമായി ആമണ്ടൂർ സ്കൂളിൽ  ഏറ്റവും നല്ല ജനകീയായ അധ്യാപിക ,സേഷ്യൽ മീഡിയ രംഗത്ത് സ്കൂളിന് പുറം ലോകം കാണിച്ച് കൊടുത്ത സ്ഥലം മാറിപോകുന്ന പൗർണമി ടീച്ചർക്ക് സഹപ്രവര്‍ത്തകരും സ്കൂള്‍ പി ടി എ .ആമണ്ടൂരിലെ പൊതുസമൂഹവും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

Advertisment

publive-image

ചടങ്ങിന് സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു.  പി ടി എ പ്രസിഡണ്ട് സെയ്ഫുദീൻ അധ്യക്ഷത വഹിച്ച ചടങ്ങ് സൗദ നാസർ ( വാർഡ് മെമ്പർ) ഉത്ഘാടനം  ചെയതു 13 - ) o വാർഡ് മെമ്പർ ജിഷ  നിതീഷ് കുമാർ ഉപഹാരം  നല്കി. സി ഡി പ്രകാശനം പി.കെ.അബ്ദുൾ റഹിമാൻ  നിര്‍വഹിച്ചു.  ആശംസകൾ അർപ്പിച്ച് കൊണ്ട് കെ.ആർ. നിതീഷ് കുമാർ,   ഹാരീസ് മാസ്റ്റർ, കെ.എസ്സ്.സുബൈർ, ഫിറോസ്. എൻ.എം.കെ.കെ. അസീസ്, ടി.കെ.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു,

publive-image

സ്ഥലംമാറി പോകുന്ന  പൗര്‍ണമി  ടീച്ചര്‍ക്ക്  വാര്‍ഡ്‌ മെമ്പര്‍  ജിഷ  നിതീഷ് കുമാർ ഉപഹാരം നല്‍കുന്നു 

publive-image

യാത്രയയ്പ്പിന് നന്ദിപറഞ്ഞുകൊണ്ട്  പൗർണമി വിനോദ് സ്കൂളിലെ ഓര്‍മ്മകള്‍ അനുസ്മരിച്ചു 2 വർഷം കൊണ്ട് മനസിൽ മായാത്ത ഓർമ്മകളാണ് ആ മണ്ടൂർ സ്കൂൾ നിന്നും ലഭിച്ചതെന്നും നീണ്ട 10 വർഷത്തോളമായി ഇടുക്കി ജില്ലയിലായിരുന്ന ഞാൻ തൃശ്ശൂർ ജില്ലയിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ. ആമണ്ടൂർ എന്ന പേരുകേട്ടിട്ട്  പോലുമില്ലായിരുന്നു... അറിഞ്ഞപ്പോൾ ആ മണ്ടൂർ സ്കൂൾ നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ഒരു സുന്ദര വിദ്യാലയമായിരുന്നു എന്ന്  മനസിലായി.. ഒട്ടേറെ കലാകാരൻമാർ ആമണ്ടൂരിന്‍റെ  മണ്ണിൽ നിന്നുമുണ്ടായിട്ടുണ്ട്.. 2 വർഷക്കാലം ആമണ്ടൂർ സ്കൂളിലെ അധ്യാപികയായിരുന്നു.. എന്നതിൽ അഭിമാനിക്കുന്നുവെന്നും പൗര്‍ണമി വിനോദ് പറഞ്ഞു

 

 

 

 

Advertisment