Advertisment

മാസ് റിയാദ് ഭാരവാഹികൾക്ക് യാത്രയപ്പ് നൽകി

author-image
admin
Updated On
New Update

റിയാദ്: മുക്കം ഏരിയ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാസ് ഭാരവാഹികൾക്ക് സുലൈ ഖാൻ ഇസ്ത്തിറാഹിൽ വെച്ച് യാത്രയപ്പും ഉപഹാരവും നൽകി. ദീർഘകാലത്തെ പ്രവാസിയും അതോടൊപ്പം റിയാദിലെ മുർസലാത്തിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരുന്നതോടൊപ്പം, മാസ് റിയാദിന്റെ രൂപീകരണം മുതൽ പല പദവികളും അലങ്കരിക്കുകയും നിലവിലെ ട്രഷറർ കൂടിയായ വി.സി മുഹമ്മദിനുള്ള ഉപഹാരം മാസ് പ്രസിഡണ്ട് അശ്റഫ് മേച്ചീരി സമ്മാനിച്ചു.

Advertisment

publive-image

അത് പോലെ സംഘടനയുടെ നിലവിലെ വൈ: പ്രസിഡണ്ടും വർഷങ്ങളോളം പ്രവാസ ജീവിതം നയിക്കുകയും ചെയ്ത അൻവർ പി.വി ക്കുള്ള ഉപഹാരം മാസ് ചെയർമാൻ മൂസക്കുട്ടിയും സമ്മാനിച്ചു.തുടർന്ന് കരിപ്പൂർ എയർപോർട്ടിലെ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കിയതിന്റെ അടിസ്ഥാനത്തിൽ ആദ്യപടിയെന്നോണം സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ സർവ്വീസ് നടത്തിയതിന്റെ സന്തോഷം പങ്കിട്ട് കൊണ്ട് പ്രവർത്തകർ മധുരം വിതരണം ചെയ്തു.

publive-image

ഈ ആവശ്യം ഉന്നയിച്ച് ഡൽഹി പാർലമെന്റ് മാർച്ചടക്കം മറ്റു നിരവധി സമരങ്ങളിലും വർഷങ്ങളോളം മലബാർഡെവലപ്പ്മെന്റ് ഫോറത്തിനോടൊപ്പം മാസ് റിയാദ് പ്രവർത്തകർ പങ്കാളികളായിരുന്നു. ചടങ്ങിൽ അശ്റഫ് മേച്ചീരി അധ്യക്ഷത വഹിച്ചു.മൂസക്കുട്ടി നെല്ലിക്കാപറമ്പ് പരിപാടി ഉൽഘാടനം ചെയ്തു. കുഞ്ഞിമൊയ്തീൻ കൊടിയത്തൂർ, മുസ്തഫ നെല്ലിക്കാപറമ്പ് ,ഷംസുകാരാട്ട്, കാസിം തോട്ടത്തിൽ,മൻസൂർ എടക്കണ്ടി, എന്നിവർ ആശംസകൾ നേർന്നു.വി.സി മുഹമ്മദ്, അൻവർ പി.വി എന്നിവർ മറുപടി പ്രസംഗം നടത്തി. ഷബീർ മാളിയേക്കൽ സ്വാഗതവും അഹമ്മദ് കുട്ടി കാരക്കുറ്റി നന്ദിയും പറഞ്ഞു.

Advertisment