മുപ്പത്തിമൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന അബ്ദുള്ളകുഞ്ഞു സിദ്ദിഖ് മുസ്ലിയാറിനു യാത്രയപ്പ് നല്‍കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, February 11, 2019

ജിദ്ദ: മുപ്പത്തി മൂന്നു വര്‍ഷക്കാലത്തെ പ്രവാസ ജീവിതമവസാനിപിച്ചു നാട്ടിലേക്കു മടങ്ങുന്ന മെംബര്‍ അബ്ദുള്ളകുഞ്ഞു സിദ്ദിഖ് മുസ്ലിയാറിനു പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ്) യാത്രയപ്പ് നല്‍കി. ജിദ്ദയിലെ മോഹ്സിന്‍ പ്രിന്റിംഗ് പ്രസ്സില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയി ജോലി നോക്കുകയായിരുന്നു.

പി ജെ എസ് പ്രസിഡന്റ്‌ വിലാസ്അടൂര്‍ ഉപഹാരം കൈമാറി. അയൂബ്പന്തളം, നൌഷാദ് അടൂര്‍, സന്തോഷ്‌ ജി നായര്‍, അലിതെക്കുതോട്, സഞ്ജയന്‍ നായര്‍ , സിയാദ് പടുതോട്, സാബുമോന്‍ പന്തളം , ആശാ സാബു ചടങ്ങില്‍ പങ്കെടുത്തു.

×