റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ റോദ രക്ഷാധികാരി കണ്‍വീനര്‍ സലാവുദീന് റോദ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. കേളി കേന്ദകമ്മറ്റി അംഗം, റോദ ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുള്ള സലാവുദീന്, കൊല്ലം പുനലൂര്‍ ഉറികുന്ന് നേതാജി നഗര്‍ സ്വദേശിയാണ്.
സലാവുദീനുള്ള ഉപഹാരം റോദ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ കൈമാറുന്നു
കഴിഞ്ഞ 30 വര്‍ഷമായി റിയാദില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കേളിയുടെ തുടക്കം മുതല്‍ റോദ, നസ്സീം ഏരിയകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും റോദയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
യാത്രയയപ്പ് ചടങ്ങില്‍ റോദ രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ അധ്യക്ഷതയും, ഏരിയ സെക്രട്ടറി അബ്ദുള്‍ അസ്സീസ്സ് സ്വാഗതവും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി ആക്ടിംഗ് കണ്‍വീനര്‍ കെ പി എം സാദിഖ്, കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സജീവന് ചൊവ്വ, സതീഷ് കുമാര്‍ , ഗോപിനാഥന് വേങ്ങര, കേളി കേന്ദ്ര കമ്മറ്റി അംഗമായ ബോബി മാത്യു, റോദ രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ ഗീവര്‍ഗീസ്, ബാബുരാജ്, ഷാജി, ഉല്ലാസന്, രാധാകൃഷ്ണന്, സതീഷ് കുമാര്‍, ന്യൂസനയ്യ ഏരിയ പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍, റോദയിലേയും മറ്റു വിവിധ ഏരിയകളിലെയും അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
രക്ഷാധികാരി കമ്മറ്റിയുടെ ഉപഹാരം ദിലീപ് കുമാറും, റോദ ഏരിയ കമ്മറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അബ്ദുള്‍ അസീസും, നസ്സീം ഏരിയയുടെ ഉപഹാരം സജീവും ബിജി തോമസും, നഹ്ദ, റോദ സെന്‍ട്രല്‍ എന്നീ യൂണിറ്റുകളുടെ ഉപഹാരം ഷഹീബ് ബാപ്പു, സജാദ് എന്നിവരും സമ്മാനിച്ചു. യാത്രയയപ്പിന് സലാവുദീന് നന്ദി പറഞ്ഞു.