Advertisment

38 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന ശോഭന ടീച്ചർക്ക് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട്: കല്ലടിക്കോട് എ.യു.പി സ്കൂളിൽ നിന്നും 38 വർഷക്കാലത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക പി. ശോഭന ടീച്ചർക്ക് യാത്രയയപ്പ് നൽകി. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രൻ മാസ്റ്റർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജാഫർ എച്ച്. അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ. ജി. അനിൽകുമാർ മുഖ്യാതിഥിയായി.

പഠന അനുബന്ധ മേഖലയിൽ സ‌്കൂളിൽ നിരവധി സേവനപ്രവർത്തനങ്ങൾക്ക‌ാണ‌് ടീച്ചർ നേതൃത്വം നൽകിയത‌്. ആത്മാർത്ഥമായ സേവനത്തിലൂടെ ഭാവി തലമുറക്ക് ഫലപ്രദമാകുന്ന വിധം പ്രവർത്തിച്ച ടീച്ചർ ശാസ്ത്രോത്സവത്തിലും കല കായിക രംഗത്തും മികച്ച പ്രതിഭകളെ ഉയർത്തികൊണ്ടു വന്നിട്ടുണ്ട്.

സ്കൂൾ മാനേജർ ഹാജി ലിയാഖത്ത് അലീഖാൻ മംഗളപത്രം സമർപ്പിച്ചു. ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ്‌ രാജൻ മാസ്റ്റർ വിരമിക്കുന്ന അധ്യാപികയെ പൊന്നാടയണിയിച്ചു ആദരിച്ചു. ആബിദ പി.കെ., ഇസ്മായിൽ എം.എ., എം. കൃഷ്ണദാസ് മാസ്റ്റർ, ദീപ ടീച്ചർ, സമദ് കല്ലടിക്കോട്, പ്രജിത സി,പ്രമോദ് മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, അബൂബക്കർ സിദ്ധി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപിക ശോഭന ടീച്ചർ മറുപടി പ്രസംഗം നടത്തി. സീനിയർ അധ്യാപിക ജോളി ജോസഫ് നന്ദി പറഞ്ഞു.

palakkad news
Advertisment