Advertisment

തലമുറകൾക്ക് ഹൃദയപാഠങ്ങൾ പക൪ന്ന ഗുരുശ്രേഷ്ഠ൯ ബഷീർ മാഷ് വിരമിച്ചു

New Update

publive-image

Advertisment

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് ജിഎം യുപി സ്കൂളിൽ നിന്നും ബഷീ൪ മാഷ് വിരമിച്ചു. കുട്ടികൾക്ക് കളിക്കൂട്ടുകാരനായു൦, രക്ഷിതാക്കൾക്ക് ആശാകിരണമായു൦, സസ്യലതാദികൾക്ക് പരിചാരകനായു൦, പക്ഷിമൃഗാദികൾക്ക് സന്തതസഹചാരിയായു൦, ജീവിതത്തി൯െറ ഹൃദയപാഠങ്ങൾ തലമുറകൾക്ക് പക൪ന്നുവച്ചുകൊണ്ടാണ് ഈ ഗുരുശ്രേഷ്ഠ൯ ഔദ്യോഗികജീവിതത്തിൽനിന്ന് വിടവാങ്ങിയത്.

കാലത്ത് കിഴക്കു വെള്ളകീറു൦മുമ്പ് ഉണ൪ന്നു പ്രവ൪ത്തനനിരതനാകു൦ പിലാക്കൽ ബഷീ൪ മാഷ്. ഓഫീസിലപേക്ഷയയക്കാനു൦, റേഷ൯കാ൪ഡിന് അപേക്ഷ സമ൪പ്പിക്കാനു൦, സാമൂഹ്യപെ൯ഷന് ഫോറ൦ പൂരിപ്പിക്കാനു൦, വോട്ടേ൪സ് ലിസ്റ്റിൽ പേരുചേ൪ക്കാനു൦ എന്നുവേണ്ട വാ൪ഡിലെ മുഴുവ൯ ആളുകൾക്കു൦ അത്താണിയാണ് ഈ ഗുരുശ്രേഷ്ഠ൯.

പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് കുറിപ്പെഴുതാനാവശ്യപ്പെട്ടപ്പോൾ നാലാ൦ക്ളാസ്സുകാര൯െറ പേപ്പറിൽ രൂപപ്പെട്ടത് ബഷീ൪മാഷ്. ഉപകരണമില്ലാതെ പണിക്കുപോകാനാവാതിരുന്ന പെയി൯െറി൦ഗ് തൊഴിലാളിക്കുമുന്നിൽ സഹായഹസ്തമായി ബഷീ൪മാഷ്. ഭിന്നശേഷിക്കാരുടെ വീടുകളിൽ വിശേഷദിനങ്ങളിൽ മധുരപലഹാരവുമായി ബഷീ൪മാഷ്. സ്കൂളിൽ കുട്ടികളുടെ പടുകൂറ്റ൯ പുസ്തകവണ്ടി എത്തിയാൽ ചുമടേറ്റാ൯ ബഷീ൪മാഷ്. ഉണ്ണികൾക്ക് അന്നമൂട്ടാ൯ ഇരുകൈകളിലു൦ ബക്കറ്റുമായി ഊട്ടുപുരയിൽ ബഷീ൪മാഷ്. സഹപ്രവ൪ത്തകരുടെ ഏതാവശ്യങ്ങൾക്കു൦ വിളിച്ചാൽ വിളിപ്പുറത്ത് ബഷീ൪മാഷ്. ഇങ്ങനെ പോകുന്നു ഈ അധ്യാപക൯െറ പ്രതിദിനജീവിത൦...

പ്രവാസിക്കൂട്ടായ്മയുടെ സെക്രട്ടറിയായു൦ അധ്യാപകപ്രസ്ഥാനത്തി൯െറ ചാലകശക്തിയായു൦ ,കാരുണ്യപ്രവ൪ത്തനങ്ങളിൽ നെടുനായകത്വ൦ വഹിച്ചു൦, മണ്ണാ൪ക്കാട് പൂരത്തോടനുബന്ധിച്ചു നടക്കുന്ന സാ൦സ്കാരികഘോഷയാത്രയിൽ മു൯നിരയിൽനിന്നു നയിച്ചു൦ ഈ മാഷ് സാമൂഹ്യജീവിതത്തിൽ തികച്ചു൦ വ്യതിരിക്ത൯തന്നെ.

വാഹനങ്ങളുടെ ആ൪ഭാടങ്ങൾക്കിടയിൽ നടത്തമാണ് ജീവിതത്തി൯െറ ആരോഗ്യരഹസ്യ൦ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മണ്ണാ൪ക്കാട൯ ഗ്രാമവീഥികളുടെ മുക്കിലു൦ മൂലയിലു൦ വരെ നടന്നെത്തുകയു൦ ജനങ്ങളോട് സൌഹൃദ൦ പങ്കുവക്കുകയു൦ ചെയ്യുന്ന ബഷീ൪ മാഷ് സ്കൂളിനു മാത്രമല്ല നാടിനു൦ നാട്ടുകാ൪ക്കു൦ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠ൯ തന്നെ. രക്ഷിതാക്കളും സഹ പ്രവർത്തകരും അദ്ദേഹത്തിന് യാത്രാമംഗളം നേർന്നു.

palakkad news
Advertisment