Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫസൽ മാട്ടായിയ്ക്ക് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫസലുൽ ആബിദ് മാട്ടായിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഷറഫിയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പു നൽകി. പത്തു വർഷത്തിലധികമായി ഷറഫിയ്യയിൽ റെഡ് മോണ്ട്സ് ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഫസലുൽ ആബിദ് പ്രവാസി വിഷയങ്ങളിലും കലാ കായിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു.

കോവിഡ് മഹാമാരി വ്യാപനത്തിന് മുമ്പ് വരെ സജീവമായിരുന്ന ജിദ്ദയിലെ കലാ സാംസാകാരിക പരിപാടികളിൽ യുണൈറ്റഡ് കലാസമിതിയുടെ പന്ത്രണ്ടോളം നാടകങ്ങളിൽ വേഷമണിഞ്ഞിട്ടുണ്ട്. ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിർ സേവന രംഗത്തും ഫുട്ബാൾ ഫ്രണ്ട്സ് ഖാലിദ് ബിൻ വലീദ് (എഫ് എഫ് കെ) യുടെ സംഘടകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഷറഫിയ്യയിൽ നടന്ന ലളിതമായ യാത്രയയപ്പു ചടങ്ങിൽ ഷാഹുൽ തൊഴൂപ്പാടം ഫസലുൽ ആബിദിന് സ്നേഹോപഹാരം കൈമാറി. സജീർ ചുങ്കത്തറ, റഷീദ് ഷൊർണ്ണൂർ, മുജീബ് കുണ്ടൂർ, ജംഷീദ് ചുങ്കത്തറ, നാസർ കരുളായി തുടങ്ങിയവർ സംസാരിച്ചു.

soudi news
Advertisment