Advertisment

രണ്ട് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന് വിട; സി.വി അഷ്റഫിന് ഇന്ത്യൻ സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

ജിദ്ദ: രണ്ടു പതിറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്കു പോകുന്ന ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റും വെൽഫെയർ വിഭാഗം കോ-ഓർഡിനേറ്ററുമായ സി.വി. അഷ്‌റഫിന് (പുളിക്കൽ) ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.

ജിദ്ദ അൽ ഖുംറയിലെ തമർ കമ്പനിയിൽ ജീവനക്കാരനായിരുന്ന അഷ്‌റഫ് സോഷ്യൽ ഫോറം രൂപീകരണ കാലം മുതൽ സംഘാടകനായും വെൽഫെയർ രംഗത്തും പ്രവർത്തിച്ചു വരുന്നുണ്ട്. ഹജ്ജ് വളണ്ടിയർ സേവന രംഗത്ത് വർഷങ്ങളോളം സജീവ പങ്കാളിത്തം വഹിക്കുകയും ജീവകാരുണ്യ-സാംസ്‌കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, മുഹമ്മദലി വേങ്ങര, മുജീബ് കുണ്ടൂർ, റഊഫ് ചേറൂർ, മുഹമ്മദലി വെങ്ങാട് തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സ്വാഗതമാശംസിച്ചു. സി.വി. അഷ്‌റഫിനുള്ള സ്നേഹോപഹാരം ഹനീഫ കടുങ്ങല്ലൂർ കൈമാറി.

soudi news
Advertisment