Advertisment

സുഫ് യാന്‍ അബ്ദുസലാമിന്‌ റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

author-image
admin
New Update

റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന്‌ വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന എഴുത്തുകാരനും ആർ.ഐ.സി.സി ചെയർമാനുമായ സുഫ് യാൻ അബ്ദുസലാമിന്‌ റിയാദ് കെ.എം. സി.സി സെൻ ട്രൽ കമ്മിറ്റി യാത്രയയപ്പ് നൽ കി. പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സ ഊദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് സെൻ ട്രൽ കമ്മിറ്റിയുടെ ഉപഹാരം സുഫ് യാന്‌ സമ്മാനിച്ചു. കെ.കെ. കോയാമുഹാജി,

Advertisment

publive-image

എം. മൊയ്തീൻ കോയ, യു.പി.മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, കെ.ടി.അബൂബക്കർ, അബ്ദുൽ മജീദ് പയ്യന്നൂർ, ഷംസു പെരുമ്പട്ട, കബീർ വൈലത്തൂർ, അക്ബർ വേങ്ങാട്ട്, നാസർ മാങ്കാവ്, ഷാഹിദ് മാസ്റ്റർ, പി.സി അലി, മാമുക്കോയ ഒറ്റപ്പാലം, സഫീർ പറവണ്ണ എന്നിവർ ആശംസകൾ നേർ ന്നു. യാത്രയയപ്പിന്‌ സുഫ് യാൻ അബ്ദുസലാം നന്ദി പറഞ്ഞു.

മുപ്പത് വർഷത്തിലധികമായി സൗദി അറേബ്യയിലെ ജിദ്ദയിലും ദമാമിലും റിയാദിലുമായി ജോലി ചെയ്തിരുന്ന സുഫ് യാൻ ഇവിടങ്ങളിലെല്ലാം സാമുഹ്യ പ്രവർത്തന രംഗത്തും നിറഞ്ഞു നിന്നു. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ കുറിച്ച് ലേഖനങ്ങൾ എഴുതി വരുന്ന അദ്ദേഹം  ഇസ് ലാഹി പ്രസ്ഥാനത്തിന്റെ നേതൃരംഗത്തും സജീവമായിരുന്നു.

Advertisment