Advertisment

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന സയാമീസ് ഇരട്ടകള്‍ റോണിയും ഡോണിയും ഓര്‍മ്മയായി; ഒന്നായി ജീവിച്ച അവര്‍ ഒന്നായി യാത്രയായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഓഹിയോ: ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച സയാമീസ് ഇരട്ടകളായ റോണിയും ഡോണിയും വിടവാങ്ങി. ജൂലായ് 4ന് 68ാം വയസിൽ സ്വദേശമായ ഓഹിയോയിലെ ഡെയ്റ്റണിലായിരുന്നു അന്ത്യം. 1951 ഒക്ടോബർ 28ന് ജനിച്ച നാൾ മുതൽ ഇരുവരും മുഖത്തോട് മുഖം നോക്കിയാണ് ജീവിക്കുന്നത്. എലീൻ - വെസ്‌ലി ഗെയ്‌ലോൺ ദമ്പതികളുടെ മക്കളാണ് ഇവർ.

Advertisment

publive-image

ഇവരെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. പക്ഷേ ശ്രമം വിജയം കാണില്ല എന്നു തോന്നിയതിനാല്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഇരുവരും ഒന്നായി ജീവിച്ചു. ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷപ്പെട്ടേക്കും എന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ അര്‍പ്പിച്ചതിനാല്‍ ജനനശേഷം മാസങ്ങളോളം ഇരുവരും ആശുപത്രിയില്‍തന്നെ കഴിച്ചു കൂട്ടിയിരുന്നു.

ഒമ്പത് മക്കൾ അടങ്ങുന്നതായിരുന്നു എലീൻ - വെസ്‌ലി ഗെയ്‌ലോൺ ദമ്പതികളുടെ കുടുംബം. മക്കളെ വളർത്താനുള്ള വരുമാന മാർഗം ഇല്ലാതായതോടെ മനസില്ലാ മനസോടെയാണെങ്കിലും റോണിയെയും ഡോണിയെയും കാർണിവലുകളിൽ പങ്കെടുപ്പിച്ച് വരുമാനമാർഗം കണ്ടെത്താൻ പിതാവ് വെസ്‌ലി തീരുമാനിക്കുകയായിരുന്നു.

അന്ന് ഇരുവർക്കും പ്രായം വെറും മൂന്ന്. ! അങ്ങനെ വാർഡ് ഹാൾ എന്ന കാർണിവൽ സംഘാടകനൊപ്പം അമേരിക്കയിലും കാനഡയിലും സഞ്ചരിച്ച് കാർണിവലുകളിലെ ആകർഷണ കേന്ദ്രമായി മാറിയ ഇവർ ' ഗെയ്‌ലോൺ സയാമീസ് ട്വിൻസ് ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ചെറുപ്പത്തിൽ തന്നെ ഇരുവരെയും അമ്മ ഉപേക്ഷിച്ചതായും പിന്നീട് അച്ഛനും രണ്ടാനമ്മയും ചേർന്നാണ് വളർത്തിയതെന്നും പറയപ്പെടുന്നു. 1991ലാണ് റോണിയും ഡോണിയും കാർണിവലുകളിൽ നിന്നും വിരമിച്ചത്. ഗെയ്‌ലോൺ കുടുംബത്തിന്റെ ആകെ വരുമാനം ഇരുവരും കാർണിവലുകളിൽ നിന്നും നേടിയ സമ്പാദ്യം മാത്രമായിരുന്നു.

ഒരുമിച്ച് ഒരേ മനസോടെ ജീവിക്കുകയാണെങ്കിലും ഇവര്‍ക്ക് വിദ്യാഭ്യാസം കുറവാണ്. സയാമീസ്ഇരട്ടകളെ ക്ലാസിലിരുത്തി പഠിപ്പിക്കാനാവില്ല എന്ന നിലപാട് സ്‌കൂള്‍ അധികൃതര്‍ കൈക്കൊണ്ടതോടെയായിരുന്നു വിദ്യാഭ്യാസം പാതിവഴിക്ക് നിലച്ചുപോയത്. തുടര്‍ന്ന് സര്‍ക്കസില്‍ മാജിക്കുകാരായി. 1991 ല്‍ സര്‍ക്കസ് ജീവിതം അവസാനിപ്പിച്ചു

ronnie and donnie
Advertisment