Advertisment

പാര്‍ലമെന്റില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തു; കര്‍ഷക ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. പാര്‍ലമെന്റില്‍ ജനാധിപത്യം കശാപ്പു ചെയ്‌തെന്നും അവര്‍ ആരോപിച്ചു.

കരിനിയമങ്ങള്‍ നിയമങ്ങളാകരുത്. അതിന് ഭരണഘടനാപരവും ധാര്‍മികവുമായ അധികാരം ഉപയോഗിക്കണം. ഇത്തരം വിഷയങ്ങളില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കണം. സ്വതന്ത്രമായി നിര്‍ഭയം അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം തകര്‍ക്കപ്പെട്ടതായും കത്തില്‍ പറയുന്നു.

Advertisment