Advertisment

അടിയന്തര ആവശ്യങ്ങള്‍ക്ക് തടസമുണ്ടാക്കുന്നു; കൊവിഡ് വ്യാപന സാധ്യതയും സൃഷ്ടിക്കുന്നു; കര്‍ഷക പ്രക്ഷോഭത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

New Update

publive-image

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഓം പ്രകാശ് പരിഹാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. നഗരം സ്തംഭിപ്പിച്ച് നടത്തുന്ന സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതായും കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപന സാധ്യത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കണം. സമരം ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് സമരവേദി മാറ്റാനും സാമൂഹ്യാകലവും മുഖാവരണവും അടക്കമുള്ള കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment