മൻ കീബാതില്‍ മോദി സംസാരിക്കുമ്പോൾ കർഷകർ പാത്രം കൊട്ടി ബഹിഷ്ക്കരിക്കും

New Update

ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത് പ്രസംഗം ഇന്ന് കർഷകർ ബഹിഷ്ക്കരിക്കും.പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കണമെന്നും കർഷകർ ആഹ്വാനം
ചെയ്തിട്ടുണ്ട്.

Advertisment

publive-image

വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഇന്ന് 32-ാം ദിവസത്തിലേക്ക്കടന്നു.

പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുളള നടപടികൾ, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങൾ ചൊവ്വാഴ്ചത്തെ യോഗത്തിൽചർച്ച ചെയ്യണമെന്നാണ് കർഷകരുടെ നിലപാട്.

farmers prathishedam
Advertisment