Advertisment

എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് ഉചിതമായ പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്;  സർക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് യു.എൻ മനുഷ്യാവകാശ സംഘടന

New Update

ഡല്‍ഹി: ഇന്ത്യയിൽ രണ്ടുമാസമായി തുടരുന്ന കർഷക പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനെ തുടർന്ന്, ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ (ഒഎച്ച്സിഎച്ച്ആർ) ഓഫീസ് വെള്ളിയാഴ്ച സർക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു.

Advertisment

publive-image

നിലവിലുള്ള കർഷക പ്രതിഷേധങ്ങളിൽ പരമാവധി സംയമനം പാലിക്കാൻ ഞങ്ങൾ അധികാരികളോടും പ്രതിഷേധക്കാരോടും ആവശ്യപ്പെടുന്നു.

സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങൾ ഓഫ്‌ലൈനിലും ഓൺ‌ലൈനിലും പരിരക്ഷിക്കണം. എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു കൊണ്ട് ഉചിതമായ പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്, ”ഒഎച്ച്സിഎച്ച്ആർ ട്വീറ്റ് ചെയ്തു.

farmers strike delhi farmers protest
Advertisment