Advertisment

കേന്ദ്ര സർക്കാരിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തങ്ങൾ വന്നതെന്നും അത് നല്കിക്കഴിഞ്ഞുവെന്നും കര്‍ഷകര്‍;  കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി; ഡല്‍ഹിയില്‍ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവിട്ട് അമിത് ഷാ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി പ്രക്ഷോഭം അവസാനിപ്പിച്ച് കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. കേന്ദ്ര സർക്കാരിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിന് വേണ്ടിയാണ് തങ്ങൾ വന്നതെന്നും അത് നല്കിക്കഴിഞ്ഞുവെന്നും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ചെങ്കോട്ട പരിസരത്തുള്ള കർഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സമരം ഒരുകാരണവശാലും അവസാനിപ്പിക്കുകയില്ലെന്നും അത് ശക്തമായി തന്നെ തുടരുമെന്നും കർഷകർ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം അവസാനിച്ചു.

ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.

ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

Advertisment