Advertisment

കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്ക് മരവിപ്പിച്ചു നിർത്തിയാലും സമരം അവസാനിപ്പിക്കില്ല; നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന്‌ സംയുക്ത സമരസമിതി

New Update

ഡല്‍ഹി: കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്ക് മരവിപ്പിച്ചു നിർത്തിയാലും സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാവ് ജഗ്താർ സിങ് ബജ്വ. നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം. റിപ്പബ്ലിക്ദിനത്തിലെ ട്രാക്ടർ പരേഡിൽ അക്രമം അഴിച്ചുവിട്ടത് ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ജഗ്താർ സിങ് ബജ്വ പറഞ്ഞു.

Advertisment

publive-image

അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത റോഡ് തടയൽ സമരം ഇന്ന്. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു വരെയാണ് സമരം. ദേശീയ, സംസ്ഥാന പാതകളിലെ ഉപരോധത്തില്‍ അവശ്യസര്‍വീസുകളെ തടയില്ല. ഉപരോധത്തിൽ കുടുങ്ങുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുമെന്ന് സംഘടനകള്‍ അറിയിച്ചു.

കേരളത്തില്‍ റോ‍‍ഡ് തടയല്‍ സമരമില്ല, പകരം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചും, പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭേദഗതിക്ക് തയ്യാണെന്നും ആവര്‍ത്തിക്കുകയാണ് കേന്ദ്രം

farmers strike delhi
Advertisment