Advertisment

കര്‍ഷക സമര സ്ഥലങ്ങള്‍ 'ഇന്ത്യാ-പാക് അതിര്‍ത്തി പോലെ'; സ്പീക്കര്‍ക്ക് കത്തെഴുതി പ്രതിപക്ഷ എം.പിമാര്‍

New Update

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം പത്ത് പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാര്‍ സമരവേദിയായ ഗാസിപ്പൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും പൊലീസ് അവരെ തടഞ്ഞു. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയപാതകള്‍ ഉപരോധിക്കും.

Advertisment

publive-image

പോപ് ഗായിക റിഹാനയും, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗും പിന്തുണ അറിയിച്ചതോടെ രാജ്യാന്തരമുഖം സമരത്തിന് കൈവന്നെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍. സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുകയാണ്.

ഗാസിപ്പൂരില്‍ സമരവേദിക്ക് പുറത്തുളള സുരക്ഷവിന്യാസങ്ങള്‍ ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമാനമായ രീതിയിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുള്ളുവേലികളും

പലതട്ടുകളായി നിരത്തിയ ബാരിക്കേഡുകളും പാക് അതിര്‍ത്തിയെ ഓര്‍മിപ്പിക്കുന്നെന്നും കര്‍ഷര്‍കര്‍ തടവുകാരെ പോലെ കഴിയുകയാണെന്നും പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചു.

ഇത്തരം സുരക്ഷ സംവിധാനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. സമരവേദികളില്‍ വെളളവും വൈദ്യുതിയും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം എം.പി എളമരം കരീമിന്റെ നേതൃത്വത്തില്‍ പത്ത് പ്രതിപക്ഷ എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി.

farmers strike delhi
Advertisment